ന്യൂഡല്‍ഹി : ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ജനറല്‍ മാനേജരെ നിയമിച്ചുവെന്ന കേസില്‍ എയര്‍ഇന്ത്യ മുന്‍ സിഎംഡി അരവിന്ദ് ജാധവിനെ സിബിഐ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തു. മെഡിക്കല്‍ സര്‍വ്വീസ് വിഭാഗത്തിലെ മുന്‍ ജനറല്‍ മാനേജര്‍ എല്‍.പി.നഖ്‌വാ, അഡീഷണല്‍ ജനറല്‍ മാനേജറായിരുന്ന എ.കഠ്പാലിയ, അമിതാഭ് സിങ്, രോഹിത് ഭാസിന്‍ എന്നിവരും അറസ്റ്റിലായി.
2009-10 കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനായി അനധികൃതമായി സമിതിയുണ്ടാക്കിയെന്നും സിബിഐ കണ്ടെത്തി. ഗൂണ്ഡാലോചനയ്ക്കും അഴിമതി നിരോധനത്തിനുമെതിരായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Post Your Comments