KeralaNews

മലയാളികള്‍ രാഷ്ട്രീയ പ്രബുദ്ധരെന്ന് വിജയ് സേതുപതി

 

ആലപ്പുഴ: കേരളത്തിലെ സ്ത്രീ മുന്നേറ്റം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് തമിഴ് താരം വിജയ് സേതുപതി. സിനിമാ ചിത്രീകരണത്തിന് ആലപ്പുഴയില്‍ എത്തിയതായിരുന്നു താരം. തൊഴിലാളികളുടെ അവകാശപോരാട്ടത്തില്‍ ബഹുദൂരം മുന്നേറാന്‍ കഴിഞ്ഞ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ അധിവസിക്കുന്ന കേരളത്തില്‍ സിനിമയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നത്.

കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. വര്‍ത്തമാന കാലഘട്ടത്തില്‍ തൊഴിലാളി സമൂഹം നേരിടുന്ന സങ്കീര്‍ണ പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ നടന്ന ചിത്രീകരണത്തില്‍ ഓട്ടോ തൊഴിലാളികളുമായുള്ള രംഗങ്ങളാണ് ചിത്രീകരിച്ചത്. എം സുകുമാറാണ് ക്യാമറാമാന്‍. ജനുവരി 29 വരെ ആലപ്പുഴയില്‍ ചിത്രീകരണമുണ്ട്.

ഡിസംബര്‍ 15ന് മധുരയില്‍ കഴിഞ്ഞ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വാരണസിയില്‍ പൂര്‍ത്തിയായി. കേരളത്തിലെ രണ്ടാം ഷെഡ്യൂളിന് ശേഷം രാമേശ്വരത്താണ് അടുത്ത ചിത്രീകരണം. കമ്മട്ടിപാടം ഫെയിം മണികണ്ഠന്‍ ആചാരിയും ചിത്രത്തിലുണ്ട്. ഗായത്രിയാണ് നായിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button