വിജയ് സേതുപതി ആലപ്പുഴയില്‍. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് വിജയ് സേതുപതി ആലപ്പുഴയിലെത്തിയത്. കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചനകള്‍. കാക്കി ഷര്‍ട്ടും ലുങ്കിയുമണിഞ്ഞു സാധാരണക്കാരനായി താരമെത്തിയപ്പോള്‍ ആരാധകര്‍ ചുറ്റും കൂടി. ലൊക്കേഷനിലെ ചിത്രങ്ങള്‍ മറ്റൊരു താരം കൂടിയായ മണികണ്ഠന് ആചാരി പുറത്തുവിട്ടു. മണികണ്ഠനെ ചേര്‍ത്തു പിടിച്ചു നില്ക്കുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീനു രാമസ്വാമിയാണ് സിനിമയുടെ രചനയും സംവിധാനവും. സംഗീത സംവിധായകനായ യുവന് ശങ്കര്‍ രാജയാണു നിര്‍മാതാവ്. ഗായത്രിയാണു വിജയ് സേതുപതിയുടെ നായിക. മലയാളിയായ മണികണ്ഠനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് മറ്റൊരു പ്രത്യേകത.
https://www.facebook.com/spmediaofficial/videos/2336983329864079/
Post Your Comments