Latest NewsKeralaCrime

മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ പിടിയില്‍

മറയൂര്‍ : മുക്കുപണ്ടം പണയംവച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. സ്വര്‍ണാഭരണമെന്ന് തോന്നിപ്പിക്കാന്‍ ആഭരണത്തിന്റെ അരികില്‍ 916 എന്ന് സ്വര്‍ണംകൊണ്ട് മുത്തുകള്‍ പിടിപ്പിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.

മറയൂര്‍ ബാബുനഗറില്‍ കാട്ടിപ്പറമ്പില്‍ ശക്തിവേല്‍(36), മറയൂരില്‍ സ്വര്‍ണപ്പണി നടത്തുന്ന അടിമാലി കംകോ ജങ്ഷനില്‍ കിഴക്കേവീട്ടില്‍ അശോകന്‍(48) എന്നിവരാണ് പിടിയിലായത്. ഓഡിറ്റിങ്ങിനിടെ നടത്തിയ പരിശോധനയിലാണ് പണയ ഉരുപ്പടികള്‍ മുക്കുപണ്ടമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ശക്തിവേലിന്റെ സഹോദരന്‍ ഷണ്മുഖവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്. മറയൂരിലെ സ്വകാര്യബാങ്കില്‍ 2018 ഫെബ്രുവരി 26 മുതല്‍ ഏഴ് തവണയായി 389.94 ഗ്രാം സ്വര്‍ണം ശക്തിവേലിന്റെയും സഹോദരന്‍ ഷണ്‍മുഖവേലിന്റെയും പേരില്‍ പണയംവച്ച് 8,52,219 ലക്ഷം രൂപ വാങ്ങിച്ചുവെന്നതാണ് കേസ്. മറയൂര്‍ എസ്‌ഐ ജി അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button