കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ നടത്താനിരുന്ന റാലികളില്‍ പങ്കെടുക്കാതെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. കടുത്ത പനിയെ തുടർന്നാണ് അദ്ദേഹം തിരികെ പോയത്. അതേസമയം ഇന്ന് നടക്കാനിരുന്ന ജാര്‍ഗ്രാമിലെ റാലി കൈലാസ് വിജയവര്‍ഗിയ, രൂപ ഗാംഗുലി എന്നിവർ നയിക്കും. ബിര്‍ഭുമില്‍ നടക്കുന്ന റാലിയെ ദേശീയ നേതാവ് സ്മൃതി ഇറാനി അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പശ്ചിമബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തിയ ഗണതന്ത്ര യാത്രയോടെ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. ആദ്യ റാലിയില്‍ ഇന്നലെ അമിത് ഷാ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങുകയായിരുന്നു.
Post Your Comments