Latest NewsIndia

തങ്ങള്‍ക്ക് സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹനിയമവും ആധാറും ഇല്ലാതാക്കുമെന്ന് സിപിഐഎം

ന്യൂഡല്‍ഹി : അടുത്ത ലോകസഭാ തിരിഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ അധാര്‍ കാര്‍ഡും രാജ്യദ്രോഹ നിയമവുമ റദ്ദാക്കുമെന്ന് സിപിഐഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യച്ചൂരി നയം വ്യക്തമാക്കിയത്.

ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമമാണ് ആധാര്‍. സ്വകാര്യതയിക്കേുള്ള കടന്നു കയറ്റം നിയമപരമായി തടുക്കും. വിദ്യാഭ്യാസത്തിനും, ഭക്ഷ്യ സുരക്ഷക്കും ജനങ്ങള്‍ക്കുള്ള അവകാശം തിരിച്ചറിഞ്ഞത് ഇടത് പക്ഷമാണ്. ഭാവിയിലും അത്തരമൊരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും രാജ്യദ്രോഹ നിയമം എടുത്ത് കളയും.-യെച്ചൂരി പറഞ്ഞു.

ശബരിമല വിഷയത്തിലും മുത്തലാഖ് വിഷയത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ള വ്യത്യസ്ഥ നിലപാടുകള്‍ ഭാവിയില്‍ അവര്‍ക്ക് ദോഷം ചെയ്യുമെന്നും ബംഗാളില്‍ ജനാധിപത്യം ഇല്ലാതാക്കിയ തൃണമൂല്‍ രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാന്‍ റാലി നടത്തുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button