ഇടുക്കി: മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് അനധികൃതമായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ക്ക് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. പത്ത് ബഹുനില കെട്ടിടങ്ങള്‍ക്കാണ് ദേവികുളം സബ്കളക്ടറിന്‍റെ മെമ്മോ. ദേവികുളത്ത് പുതിയ സബ്കളക്ടർ ചുമതലയെടുത്തത് മുതല്‍ ഇതിനകം 30 അനധികൃത കെട്ടിട നിർമ്മാണങ്ങളാണ് നിറുത്തിവെച്ചത്.
സ്റ്റോപ് മെമ്മോ കിട്ടിയാലും കയ്യേറ്റക്കാർ നിർമ്മാണം പൂർത്തിയാക്കുന്നതാണ് മൂന്നാറിലെ പതിവ്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നിര്‍മ്മാണ ജോലികൾ തടയിടുന്നതിനായി നിരീക്ഷക സംഘത്തിനും ഇത്തവണ സബ്കളക്ടർ രൂപം നല്‍കിയിട്ടുണ്ട്.
പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയുളള കെട്ടിട നിർമ്മാണം ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും നിര്‍മ്മാണം തുടർന്നാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉടമ ഉത്തരവാദിയാരിക്കുമെന്നുമാണ് നോട്ടീസ് മുഖാന്തിരം അറിയിച്ചിട്ടുളളത്.
Post Your Comments