കൊച്ചി: രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് റിപ്പബ്ലിക്ക് ദിന പരേഡിലേയ്ക്ക് കേരളത്തില്‍ നിന്നുള്ള നാവികസേനയുടെ ഫ്ളോട്ട് ജനശ്രദ്ധയാകര്‍ഷിയ്ക്കും. ഇത്തവണ പരേഡില്‍ കേരളത്തിലെ പ്രളയവും വിഷയമായി എത്തും. നാവിക സേന ഒരുക്കുന്ന നിശ്ചലദൃശ്യമായാണ് രാജ്പഥില്‍ കേരളം ഇക്കുറി സ്ഥാനം പിടിക്കുക. നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് കേരളം നേരത്തേ പുറത്തായിരുന്നു.
കഴിഞ്ഞ വര്‍ഷം നാവികസേന നടത്തിയ ഏറ്റവും വിജയകരമായ ദൗത്യങ്ങളില്‍ ഒന്ന് എന്ന നിലയ്ക്കാണ് പ്രളയം പരേഡിലേക്ക് എത്തുന്നത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സേന ഒരുക്കിയിരിക്കുന്നത്.
മഹാത്മ ഗാന്ധിയുടെ 150 -ാം ജന്‍മദിന വാര്‍ഷികമായതിനാല്‍ ഗാന്ധിയാണ് ഇത്തവണത്തെ പ്രമേയം. വൈക്കം സത്യാഗ്രഹം മുന്‍നിര്‍ത്തി കേരളം ആശയം അവതരിപ്പിച്ചുവെങ്കിലും സര്‍ക്കാര്‍ നിരസിച്ചിരുന്നു. 16 സംസ്ഥാനങ്ങളാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക.
Post Your Comments