ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതില്‍ അദ്ഭുതമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബ പാര്‍ട്ടിയാണ്. അവരില്‍നിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടായത് അദ്ഭുതപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിയങ്കയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും. എന്നാൽ അവരെ യുപിയിലേക്ക് ഒതുക്കിയത് എന്തിനാണെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
എഐസിസിയുടെ വാര്‍ത്താക്കുറിപ്പിലാണ് പ്രിയങ്കയുടെ നിയമനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ജ്യോതിരാദിത്യ സിന്ധ്യയേയും നിയമിച്ചിട്ടുണ്ട്.
Post Your Comments