Latest NewsKerala

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി:സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 13 പൈസയുടെയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 73.21 രൂപയും ഡീസല്‍ വില 69.61 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 74.46 രൂപയും ഡീസലിന് 70.77 രൂപയുമായപ്പോള്‍ കോഴിക്കോട് യഥാക്രമം 73.33 രൂപയും 69.75 രൂപയുമായി ഉയര്‍ന്നു. തിങ്കളാഴ്ച പെട്രോളിന് 19 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. 15 ദിവസത്തിനിടെ പെട്രോളിന് 3.19 രൂപയും ഡീസലിന് 3.95 രൂപയുമാണ് വര്‍ധിച്ചത്. എന്നാല്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞു. കൊച്ചിയില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ തമ്മിലുള്ള വ്യത്യാസം 3.60 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button