MollywoodCinemaNewsEntertainment

പേരന്‍പിന്റെ ഫാന്‍സ് ഷോ അര്‍ധ രാത്രിയില്‍

 

തമിഴകം മാത്രമല്ല ലോകമെങ്ങുമുള്ള പ്രേക്ഷകരെല്ലാം കാത്തിരിക്കുകയാണ് പേരന്‍പിന്റെ റിലീസിനായി. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ റാം സംവിധാനം ചെയ്ത സിനിമ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണവും നിരൂപക പ്രശംസയുമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അമുദവന്‍ എന്ന ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. ഭിന്നശേഷിക്കാരിയായ മകളും അവളുടെ പിതാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. സാധന, അഞ്ജലി അമീര്‍, അഞ്ജലി സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ പോസ്റ്ററും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നും സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ തിയേറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനേ കഴിയൂവെന്നായിരുന്നു സംവിധായകന്‍ അഭിപ്രായപ്പെട്ടത്.

റിലീസ് ചെയ്യാനിരിക്കുന്ന സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. സ്വീകാര്യതയില്‍ ഏറെ മുന്നിലുള്ള താരങ്ങളിലൊരാളാണ് മമ്മൂട്ടി. റിലീസിനോടനുബന്ധിച്ച് പ്രത്യേക ഫാന്‍സ് ഷോകള്‍ നടത്താറുണ്ട്്. പതിവില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴാ നാട്ടിലും ഫാന്‍സ് ഷോകള്‍ അരങ്ങേറുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അര്‍ധരാത്രി 12 മണിക്ക് തമിഴ്നാട്ടില്‍ ഫാന്‍സ് ഷോ നടത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നല്ല സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍ പേരന്‍പിനായി കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button