
മലയാളികളുടെ പ്രിയനടിയായ പാർവതി തിരുവോത്തിന്റെ ബോൾഡ് & ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരത്തിന്റെ രണ്ട് ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയിൽ രണ്ട് ഗെറ്റപ്പിലുള്ള ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വ്യാഴാഴ്ച മുംബെെയിൽ ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ ആയിരുന്നു പാർവതി കറുത്ത സാരി ധരിച്ച് എത്തിയത്. പ്രൈമിന്റെ വെബ്സീരീസിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പാർവതി. നാഗ ചൈതന്യ നായകനാകുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് വിക്രം കെ കുമാർ ആണ്.
പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ആയിരുന്നു ആ ചടങ്ങിന്റെ അവതാരകൻ. ആ ചടങ്ങിൽ പങ്കെടുക്കാൻ വളരെ ഗ്ലാമറസ് ആയാണ് പാർവതി എത്തിയത്. ആമസോൺ പ്രൈം നിർമിക്കുന്ന ധൂത എന്ന പുതിയ ഒറിജിനൽ സീരിസിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പാർവതി സ്റ്റേജിൽ എത്തിയത്. ഈ സീരിസിൽ പാർവതി, തെലുങ്കു യുവ താരം നാഗ ചൈതന്യ, ബോളിവുഡ് താരം പ്രാചി ദേശായി. പ്രിയ ഭവാനി ശങ്കർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഒരു സൂപ്പർ നാച്ചുറൽ ഹൊറർ സീരിസ് ആയാണ് ധൂത ഒരുങ്ങുന്നത്.
Post Your Comments