
കൊച്ചി: മനുഷ്യക്കടത്ത് സംഘവുമായി തനിക്ക് ബന്ധമില്ലെന്നും ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറായതെന്നും വ്യക്തമാക്കി മുനമ്പം മൗനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി സനൂപ് രാജയുടെ മൊഴി. കസ്റ്റഡിയിലുള്ള രവി സനൂപ് രാജ, പ്രഭു എന്നിവരുടെ മൊഴിയനുസരിച്ച് ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും തമിഴ് വംശജരും ഉള്‍പ്പെടുന്ന സംഘത്തില്‍ നവജാത ശിശു ഉള്‍പ്പെടെ 22 കുട്ടികള്‍ ഉണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. നേരത്തെ പോയവര്‍ ആസ്‌ട്രേലിയയില്‍ തൊഴില്‍ പെര്‍മിറ്റ് സ്വന്തമാക്കിയെന്നും ഇവർ മൊഴി നൽകുകയുണ്ടായി.
അതേസമയം ആസ്‌ട്രേലിയയിലേക്കുള്ള മനുഷ്യക്കടത്തിനായി നിരവധിതവണ രവി ചെന്നൈയിലെത്തിയതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ കൂടാതെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും രവിയെ ചോദ്യം ചെയ്യുന്നുണ്ട്.
Post Your Comments