KeralaLatest News

കെ.എ.എസില്‍ മൂന്ന് ധാരകളിലും സംവരണം: ചട്ടങ്ങള്‍ ഭേദഗതിചെയ്യും

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (കെ.എ.എസ്.) മൂന്ന് ധാരകളിലും സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് ചട്ടങ്ങളില്‍ ഭേദഗതിചെയ്യുമെന്ന് മന്ത്രി എ.കെ. ബാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തേ, നേരിട്ടുള്ള നിയമനത്തിന് (ഒന്നാം ധാര) മാത്രം സംവരണം ഏര്‍പ്പെടുത്തിയാണ് ചട്ടം തയ്യാറാക്കിയത്. ഇനി സര്‍ക്കാര്‍ സര്‍വീസിലുള്ളവരില്‍നിന്ന് തസ്തികമാറ്റം വഴിയുള്ള നിയമന(രണ്ടാം ധാര)ത്തിനും ഒന്നാം ഗസറ്റഡ് റാങ്കിലുള്ളവരുടെ തസ്തികമാറ്റം വഴിയുള്ള നിയമന(മൂന്നാം ധാര)ത്തിനും സംവരണമുണ്ടാകും.

കെ.എ.എസില്‍ സംവരണത്തിന് അര്‍ഹതയുള്ളവരുടെ ക്വാട്ടയ്ക്ക് കുറവുണ്ടായാല്‍ നടപടി സ്വീകരിക്കും. രണ്ട്, മൂന്ന് ധാരകളില്‍ സംവരണം ഉറപ്പുവരുത്താന്‍ നിലവിലുള്ള ചട്ടത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ അത് പരിഹരിക്കാനാവശ്യമായ ഭേദഗതി വരുത്തും. എന്തുവിലകൊടുത്തും സംവരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button