KeralaLatest News

തോട്ടണ്ടി ഉത്പാദന വർദ്ധനവിന് മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ വിതരണം ചെയ്യും: മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

കൊല്ലം : സംസ്ഥാനത്തെ തോട്ടണ്ടി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ച എച്ച്-130 ഇനത്തിലെ മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുമെന്ന് ഫിഷറീസ്-ഹാർബർ എൻജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ നടന്ന കശുമാവ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഡയറക്‌ട്രേറ്റ് ഓഫ് കാഷ്യു റിസർച്ച് സെന്റർ നടത്തിയ ഗവേഷണഫലമായാണ് ഹൈബ്രിഡ് തൈകൾ വികസിപ്പിച്ചത്. പുതിയയിനം തൈകൾ സംസ്ഥാനത്തിന്റെ വാർഷിക കശുവണ്ടി ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. സംസ്ഥാനത്ത് കശുമാവിന്റെ ഉത്പാദനക്ഷമതയും കശുവണ്ടി ഉത്പാദനവും വർദ്ധിപ്പിക്കുന്നതിന് കശുവണ്ടി വ്യവസായ വകുപ്പ് നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഹൈബ്രിഡ് വിഭാഗത്തിലുള്ള കശുമാവിൻ തൈകൾ വിതരണം ചെയ്യുന്നത്.

ഏകദേശം 12-13 ഗ്രാം തൂക്കം വരുന്ന കശുവണ്ടി ഇവയിൽ നിന്ന് ലഭിക്കും.കുലകളായി കായ്ക്കുന്ന എച്ച്-130 ഇനത്തിലെ കശുമാവ് ഉയർന്ന സാന്ദ്രതാ കൃഷിക്ക് അനുയോജ്യമാണ്. സംസ്ഥാനത്തെ കശുവണ്ടി തോട്ടങ്ങളുടെ വിസ്തൃതി കുറയുന്നതിന് പരിഹാരമായാണ് തോട്ടണ്ടി ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ഹൈബ്രിഡ് തൈകൾ വിതരണം ചെയ്യുന്നത്. കശുമാവ് ഗവേഷണ സ്ഥാപനത്തിലെ നഴ്‌സറികളും തോട്ടങ്ങളും നേരിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അത്യുല്പാദന ശേഷിയുള്ള തൈകൾ കേരളത്തിൽ വിതരണം ചെയ്യാൻ തീരുമാനിച്ചത്. സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ചെയർമാൻ ഷിരീഷ് കേശവൻ, കശുമാവ് ഗവേഷണ സ്ഥാപന ഡയറക്ടർ ഡോ.എം.ജി. നായക്ക്, ഡോ.ജെ.ഡി. അഡിഗ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button