കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് സീറ്റ് ധാരണയായി. സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വയ്ക്തമാക്കി. ഉമ്മൻ ചാണ്ടിക്ക് ഏതു സീറ്റും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരള കോണ്‍ഗ്രസ് ഒരു സീറ്റുകൂടി ചോദിച്ചെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫ് പറഞ്ഞു . ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ ഒന്ന് വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്നു പറഞ്ഞ ജോസഫ് തന്റെ മകന് തല്ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
Post Your Comments