കോയമ്പത്തൂർ : പ്രളയത്തിൽ മുങ്ങി നാശമായ ഭക്ഷ്യധാന്യങ്ങൾ പോളിഷ് ചെയ്ത് വീണ്ടും തമിഴ്‌നാട്ടിലെ വിലപണിയിൽ എത്തുന്നെന്ന് വാർത്ത പരന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തയച്ചിരുന്നു. ഇതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ പരിശോധന ശക്തമാക്കി.
സംഭവത്തിൽ കേരള പോലീസ് ഇന്റലിജന്‍സും സംസ്ഥാന ഭക്ഷ്യവകുപ്പിനു കീഴിലെ വിജിലന്‍സും തമിഴ‌്നാട്ടില്‍ സംയുക്ത പരിശോധന തുടങ്ങി. കേരളത്തില്‍നിന്ന‌് കൊണ്ടുപോയ 13,000 ടണ്‍ ഭക്ഷ്യധാന്യം ട്രിച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കണ്ടെത്തി.
ട്രിച്ചിക്കടുത്ത തുറയൂരില്‍ ശ്രീപളനി ട്രേഡേഴ‌്സ‌്, കോയമ്പത്തൂരിനടുത്ത‌് പാത്തംപെട്ടിയില്‍ ശാന്തി കാറ്റില്‍ ല്‍ ഫീഡ‌്സ‌് എന്നിവിടങ്ങളില്‍ സപ്ലൈകോയുടെ പേരും മുദ്രയും ആലേഖനം ചെയ‌്ത ചാക്കുകളിലയിലായിരുന്നു ഇവ. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താനും അരി കണ്ടെത്താനും തമിഴ‌്നാട‌് പോലീസിന്റെ സഹായം തേടിയിട്ടുണ്ട‌്.
സപ്ലൈകോ ഉദ്യോഗസ്ഥരും ഇന്റലിജന്‍സും കരാറുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ‌്തു. ഇതേത്തുടര്‍ന്നാണ‌് മറ്റിടങ്ങളിലും സംയുക്തപരിശോധന നടത്താന്‍ തീരുമാനിച്ചത‌്. കേരളത്തില്‍നിന്ന‌് കൊണ്ടുപോയ അരിയും നെല്ലും എന്തുചെയ‌്തെന്നാകും പരിശോധിക്കുക. അതിര്‍ത്തിവഴി കേരളത്തിലെത്തുന്ന ഭക്ഷ്യധാന്യങ്ങള്‍ വിശദമായി പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട‌്. പ്രളയത്തെതുടര്‍ന്ന‌് നശിച്ച അരലക്ഷം ടണ്‍ അരിയും നെല്ലുമാണ‌് ഇ-ടെന്‍ഡര്‍ വഴി ലേലം ചെയ‌്ത‌് വിറ്റത‌്.
Post Your Comments