KeralaLatest News

കാക്കാട് ‍പ്രണയബന്ധത്തില്‍ നിന്ന് പിന്തിരിയാത്തതിന്   യുവതിയുടെ വീട്ടുകാര്‍ വീടിന് തീയിട്ടെന്ന് പരാതി

കണ്ണൂർ:  ദീര്‍ഘനാളത്തെ പ്രണയ ബന്ധത്തില്‍ നിന്ന് ഇരുവരും പിന്‍മാറാത്തതിന്‍റെ അമര്‍ഷത്തില്‍ യുവതിയുടെ വീട്ടുകാര്‍ വീടിന് തീയിട്ടെന്ന് യുവാവിന്‍റെ പരാതി. കക്കാട് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ അസ്കർ എന്ന യുവാവിന്‍റെ വീടിനാണ് രാത്രി ഒന്നേകാലോടെ അക്രമിസംഘം തീയിട്ടത്. അത്ഭുതകരമായാണ് അസ്കറിന്‍റെ കുടുംബം രക്ഷപ്പെട്ടത്. പുതുതായി താമസം തുടങ്ങിയ വീടിനകം മുഴുവൻ കത്തി നശിച്ചതായും ഒപ്പം അസ്കറിന്‍റെ ബെെക്കും നാഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം പകൽ അസ്കറിനെ ഒരു സംഘം മർദ്ദിക്കുകയും ചെയ്തിരുന്നതായും ഇതിൽ താനുമായി പ്രണയത്തിലുള്ള പെൺകുട്ടിയുടെ സഹോദരനുമുണ്ടായിരുന്നെന്നും ഇവർ തന്നെയാണ് തീയിട്ടതെന്നും അസ്കർ പറയുന്നു.

മൂന്ന് വർഷമായി എംബിബിഎസ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലാണ് അസ്കർ. ഇവരെ പിന്തിരിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബം ശ്രമിച്ചിരുന്നു.ഇത് നടക്കാത്തതിലുള്ള അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പ്രണയത്തിലുള്ള പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് ആക്രമണത്തിന് കാരണമായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button