![nationalisation in saudi to spread to more areas, expatS including malayalis concerned](/wp-content/uploads/2018/07/SAUDI-1.png)
വിവിധ രാജ്യങ്ങളുടെ കലയും സാംസ്കാരവും അടുത്തറിയാനായി സൗദിയിൽ ഗ്ലോബൽ വില്ലേജ് വരുന്നു. 50 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള പ്രഥമ ഗ്ലോബല്‍ വില്ലേജ് ജിദ്ദയിലെ അതല്ല ഹാപ്പിലാന്‍ഡ് പാര്‍ക്കില്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 29 വരെ നടത്തും. 45,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഗ്ലോബൽ വില്ലേജ് ഒരുക്കുന്നത്. വൈകിട്ട് അഞ്ചു മുതല്‍ അര്‍ധരാത്രി വരെ ഇവിടെ പ്രവേശനമുണ്ടാകും. വ്യത്യസ്ത രാജ്യക്കാരുടെ വിനോദ പരിപാടികളും ഇവിടെയുണ്ടാകും. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘിടിപ്പിച്ച ഗ്ലോബല്‍ വില്ലേജിലേക്ക് പത്തു ലക്ഷം പേരെയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments