കോഴിക്കോട്: പേരാമ്പ്ര പന്തിരീക്കരയില് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്ഐ നേതാവും ചങ്ങരോത്ത് പഞ്ചായത്ത് അംഗവുമായ കെ പി ജയേഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലിന് ശേഷം പേരാമ്പ്രയില്‍ ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോബേറുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Post Your Comments