KeralaLatest News

വനവല്‍ക്കരണത്തിന്റെ ഭാഗമായി നട്ട മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മേനംകുളത്ത് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തുന്നതായി പരാതി. പാര്‍വ്വതി പുത്തനാറിന്റെ ഇരുകരകളിലുമുള്ള മരങ്ങളാണ് മുറിച്ച് കടത്തുന്നത്. ഇതിനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ലെന്നും പരാതിയുയരുന്നുണ്ട്.

ആറിന്റെ ഇരുകരകളിലും പുഴസംരക്ഷണത്തിനും തണലിനുമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചിരുന്നു. ഇത് വളര്‍ന്ന് വലിയ മരങ്ങളായി. ഈ പ്രദേശത്തേക്ക് നദീ സംരക്ഷണ സേനയോ കോര്‍പ്പറേഷനോ തിരിഞ്ഞ് നോക്കുന്നില്ലെന്നും പരാതിയുണ്ട്. രാത്രി സമയങ്ങളിലാണ് മരങ്ങള്‍ മുറിച്ച് കടത്തുന്നത്

shortlink

Post Your Comments


Back to top button