ദുബായ് : മാര്‍ച്ച് 31 മുതല്‍ കണ്ണൂര്‍-ഷാര്‍ജ പ്രതിദിന സര്‍വ്വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഓ കെ.ശ്യാസുന്ദര്‍ ദുബായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അബുദാബി കണ്ണൂര്‍ റൂട്ടില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും.
അബുദാബിയിലേക്ക് തിങ്കളാഴ്ച്ചയും വെള്ളിയാഴ്ച്ചകളിലും രണ്ട് പുതിയ സര്‍വ്വീസുകളാണ് തുടങ്ങുന്നത്. ഇതിന് പുറമെ മസ്‌കറ്റിലേക്കും ബഹ്‌റൈന്‍ വഴി കുവൈത്തിലേക്കും കണ്ണൂരില്‍ നിന്ന് സര്‍വ്വീസുകള്‍ തുടങ്ങും. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്ന് വൈകീട്ട് 5.35 ന് പുറപ്പെടുന്ന വിമാനം രാത്രി 7.50 ന് മസ്‌കറ്റില്‍ എത്തും.
മസ്‌കറ്റില്‍ നിന്ന് രാത്രി 8.50 ന് പുറപ്പെട്ട് പുലര്‍ച്ചെ 2.05 ന് കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിനും ദോഹയ്ക്കുമിടയില്‍ നിലവിലുള്ള സര്‍വ്വീസ് ആഴ്ച്ചയില്‍ അഞ്ചായി ഉയര്‍ത്തും.
Post Your Comments