തിരുവല്ല : കീടനാശിനി പ്രയോഗത്തിനിടെ രണ്ടു കർഷകർ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെ മറ്റ് തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി. മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെയാണ് തൊഴിലാളികൾ കീടനാശിനി തളിക്കുന്നത്.
വ്രണപ്പെട്ട് തൊലി പോയ ശരീരവും പൊട്ടിയ ചുണ്ടുമൊക്കെയായാണ് തൊഴിലാളികൾ നെൽപ്പാടത്തേക്കിറങ്ങുന്നത്. സുരക്ഷ നിര്‍ദ്ദേശങ്ങൾ പാലിക്കാതെ ഗുണനിലവാരം കുറഞ്ഞ മാസ്കും കോട്ടും ധരിച്ച് കീടനാശിനി തളിക്കുന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നത്.
കോട്ട് ധരിച്ചാലും മുതുകിൽ തൂക്കുന്ന ടാങ്കിൽ നിന്ന് ലീക്ക് ചെയ്യുന്ന കീടനാശിനി തൊഴിലാളികളുടെ ദേഹത്തേക്ക് ഒലിച്ചിറങ്ങും. മാസ്കും കോട്ടും നിര്‍ബന്ധമായും ധരിക്കണമെന്ന കൃഷി വകുപ്പിന്‍റെ നിര്‍ദ്ദേശം പാലിക്കാതെ നെൽപ്പാടത്തേക്കിറങ്ങുന്നവരുമുണ്ട്. സബ്‍സിഡി നിരക്കിൽ ഇവ രണ്ടും ലഭ്യമാണെന്ന് കൃഷി വകുപ്പ് പറയുമ്പോഴും അറിവില്ലാത്തതിനാൽ ഗുണനിലവാരം കുറഞ്ഞവ വാങ്ങിയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്.
Post Your Comments