KeralaLatest News

മനുഷ്യക്കടത്ത്; പിടിയിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് കേസിൽ ഡൽഹിയിൽ നിന്ന് പിടിയിലായ രവി സനൂപിനെ കൊച്ചിയിലെത്തിച്ചു.രാത്രി 12 അരയ്ക്കുള്ള വിമാനത്തിലാണ് ഇയാളെ നെടുമ്പാശേരിയിലെത്തിച്ചത്. അംബേദകർ നഗർ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെ ഇന്നലെയാണ് പിടികൂടിയത്. മുനമ്പത്ത് നിന്ന് യാത്ര തിരിക്കാന് കഴിയാതെ തിരിച്ചെത്തിയതായിരുന്നു രവി. ഇയാളെ ഇന്ന് ചോദ്യം ചെയ്യും.

ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രഭുവിനെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. കേരള പോലീസിന് പുറമെ മനുഷ്യക്കടത്തിൻറെ വിവരങ്ങൾ തേടി ഐ ബിയും തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ചും രംഗത്തുണ്ട്. രാജ്യാന്തര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത ശേഷം മാത്രം അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button