അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി ആദ്യവാരം യു.എ.ഇ. സന്ദര്‍ശിക്കുമെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് . യുഎഇയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും പൊതുപരിപാടികളിലും 1,35,000 പേര്‍ക്കാണ് പങ്കെടുക്കാനുളള അവസരം.
ഇതില്‍ 1,20,000 ആളുകള്‍ക്ക് പരിപാടി നടക്കുന്ന സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകും. 15,000 ആളുകള്‍ക്ക് സ്റ്റേഡിയത്തിനുപുറത്തുള്ള വലിയ സ്ക്രീനില്‍ പരിപാടി തത്സമയം കാണാം.
ടിക്കറ്റിനായി രജിസ്റ്റര്‍ ചെയ്ത ലക്ഷക്കണക്കിന് ആളുകളില്‍ നിന്നാണ് 1,20,000 പേരെ തിരഞ്ഞടുക്കുക. ഫെബ്രുവരി മൂന്നിന് രാത്രി പത്തുമണിക്ക് അബുദാബി അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലാണ് മാര്‍പാപ്പ എത്തുക. തുടര്‍ന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും
Post Your Comments