തിരുവനന്തപുരം: ഹാരിസണിന്‍റെ കൈവശമുളള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നീക്ക് പോക്ക് നടത്തിയില്ല എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. സർക്കാർ ആർക്കും ഭൂമി വിട്ടുകൊടുക്കില്ല. ഭൂമിയ്ക്കായി ഏതറ്റം വരെയും സർക്കാർ പോകാൻ തയ്യാറാണെന്ന് അദ്ദേഹം ഒരു പ്രദേശിക വാര്‍ത്താ ചാനലിനോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് ഹാരിസണിന്‍റെ കൈവശമുളള ഭൂമി ഒഴിപ്പിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ സിവില്‍ കോടതികളെ സമീപിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
Post Your Comments