ജുനാഗഢ്: കാറും ബൈക്കുമൊക്കെ ‘ഡ്രിഫ്റ്റ്’ ചെയ്യിക്കാറുണ്ട്. എന്നാല്‍ ഒരു ടാങ്കര്‍ ലോറി ഡ്രിഫ്റ്റ് ചെയ്യിക്കുന്നത് ചിന്തിക്കാനേ കഴിയില്ല. അല്ലെ? എന്നാല്‍, ഗുജറാത്തിലെ ജുനാഗഢില്‍ ഒരു പ്രധാനപാതയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടാല്‍ അതൊരു സിനിമാ രംഗമാണെന്ന് പോലും തോന്നിപ്പോകും. റോഡ് മുറിച്ചുകടക്കുകയായിരുന്ന പശുക്കുട്ടിയെ രക്ഷിക്കാന്‍ വേഗത്തില്‍ വന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറുടെ ജീവന്‍മരണ സാഹസിക രംഗമാണ് ദൃശ്യങ്ങളിലുള്ളത്.
പശുക്കുട്ടിയെ ഇടിക്കുമെന്ന് ഉറപ്പായ അവസ്ഥയില്‍ നടുറോഡില്‍ ടാങ്കര്‍ ലോറി ‘ഡ്രിഫ്റ്റ്’ ചെയ്ത് നിര്‍ത്തുന്നതാണ് ദൃശ്യത്തിലുള്ളത്. സാധാരണഗതിയില്‍ ഇത്രയും വലിയ സാഹസികതയ്ക്ക് ആരും മുതിരാറില്ല. കാരണം അതുണ്ടാക്കിയേക്കാവുന്ന അപകടത്തിന്റെ വ്യാപ്തി അത്രത്തോളം വലുതായിരിക്കും. പിറകിലും മുന്നിലും വാഹനങ്ങളില്ലാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. സംഭവം നടന്നത് ഗുജറാത്തിലായതുകൊണ്ട് പശുക്കുട്ടിയല്ല, ഗോ രക്ഷകരില്‍ നിന്ന് ഡ്രൈവറാണ് രക്ഷപെട്ടതെന്ന് സോഷ്യല്‍മീഡിയ പറയുന്നു.
Post Your Comments