ചെന്നൈ: ദേശീയ താരവും മലയാളിയുമായ സി കെ വിനീത് ചെന്നൈയ്ന്‍ എഫ്സിയില്‍ . വിനീതുമായി ചെന്നൈയിൻ എഫ് സി കരാർ ഒപ്പിട്ടു. ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിങ്കനും മലയാളി താരം അനസ് എടത്തൊടികയും ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ തുടരും. ഇവര്‍ മറ്റ് ടീമുകളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.
പോയിന്‍റ് പട്ടികയില്‍ ചെന്നൈയ്ന്‍ അവസാന സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തുമാണ്. ഐ എസ് എല്‍ നടപ്പ് സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 9 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം റൗണ്ട് പ്രതീക്ഷ അസ്തമിച്ചിരുന്നു. ചെന്നൈയിന്‍റെയും ഇതേ തട്ടിലാണ് അവസ്ഥ .
Post Your Comments