പുകവലിയും ഒന്നിലധികം പങ്കാളികളുമായി വദനസുരതത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് തലച്ചോറിലോ കഴുത്തിലോ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഹ്യൂമന്‍ പാപിലോമ വൈറസാണ് (എച്ച്.പി.വി)ഇതിന് കാരണമാവുന്നത്.
എന്നാല്‍ സ്ത്രീകളിലും, പുകവലിശീലമില്ലാത്തവര്‍ക്കും, അഞ്ചില്‍ കുറവ് പങ്കാളികളുമായി മാത്രം വദന സുരതം ചെയ്തിട്ടുള്ളവര്‍ക്കും ഈ അപകട സാധ്യതകുറവാണെന്നും അന്നല്‍സ് ഓഫ് ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ചപഠനത്തില്‍ പറയുന്നു.
നൂറിലധികം ഹ്യൂമന്‍ പാപിലോമ വൈറസുകളുണ്ട് എന്നാല്‍ അവയില്‍ ചിലത് മാത്രമാണ് കാന്‍സറിന് കാരണമാവുന്നത്. എച്ച്പിവി 16, എച്ച്പിവി 18 വൈറസുകള്‍ കഴുത്തിലുള്ള കാന്‍സറിന് കാരണമാവുന്നവയാണ്. തൊണ്ടയിലെ കാന്‍സറിന് കാരണമാവുന്നവയാണ് എച്ച്പിവി 16 വൈറസ്.
20 വയസിനും 69 വയസിനും ഇടയില്‍ പ്രായമുള്ള 13,089 ആളുകളില്‍ നിന്നാണ് ഗവേഷകര്‍ വിവരശേഖരണം നടത്തിയത്. കൂടാതെ അമേരിക്കയില്‍ നിന്നുള്ള ഓറോഫറന്‍ജീല്‍ കാന്‍സര്‍ രോഗികളുമായി ബന്ധപ്പെട്ട കണക്കുകളും ഗവേഷകര്‍ വിശകലനം ചെയ്യുകയുണ്ടായി.
ഒന്നോ ഒന്നില്‍ കുറവോ ആളുകളുമായി വദനസുരതം ചെയ്തിട്ടുള്ള സ്ത്രീകളുടെ വായില്‍ അര്‍ബുദകാരികളായ എച്ച്പിവി വൈറസുകളില്‍ നിന്നുള്ള അണുബാധയുണ്ടാവുന്നത് കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. രണ്ടോ അതിലധികമോ പങ്കാളികളുള്ള സ്ത്രീകളില്‍ 1.5 ശതമാനം അപകട സാധ്യത വര്‍ധിച്ചതായും ഗവേഷകര്‍ നിരീകഷിച്ചു.
പുരുഷന്മാരുടെ കണക്കെടുക്കുമ്പോള്‍, ഒരു പങ്കാളിയുമായി വദനസുരതം ചെയ്തവരും ആരുമായും ചെയ്തിട്ടില്ലാത്തവരുമായ പുരുഷന്മാരില്‍ എച്ചപിവി വൈറസ് കൊണ്ടുള്ള അണുബാധയ്ക്കുള്ള സാധ്യത 1.5 ശതമാനമാണ്. എന്നാല്‍ പുകലിക്കുന്നവരും അഞ്ചില്‍ അധികം പങ്കാളികള്‍ ഉള്ളവരുമായ പുരുഷന്മാരില്‍ എച്ച്പിവി വൈറസ് അണുബാധയ്ക്കുള്ള സാധ്യത 15 ശതമാനമാണെന്നും പഠനം പറയുന്നു.
Post Your Comments