Latest NewsKerala

കളിയാക്കിയെന്ന് ആരോപണം ; കൊല്ലത്ത് പട്ടാകകല്‍ 17 കാരന്‍ സ്വയം നിര്‍മ്മിച്ച ബോംബെറിഞ്ഞു

കൊല്ലം:  കളിയാക്കി എന്ന് ആരോപിച്ച് മറ്റൊരാള്‍ക്ക് നേരെ ബോംബെറിഞ്ഞ 17 കാരനെ പരവൂർ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടുക്കി സ്വദേശി അഫ്സല്‍ ഖാന് നേരെയാണ് ബോംബാക്രമണം നടത്തിയത്. രണ്ട് ബോംബുകളാണ് അഫ്സലിന് നേരെ ഏറിഞ്ഞത്. വിദ്യാർത്ഥി സ്വയം നിർമ്മിച്ചവയാണ് ബോംബുകളെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മുന്ന് ബോംബുകളും പാരിപ്പള്ളി പൊലീസ് കണ്ടെത്തി.

വിദ്യാർത്ഥിയെ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി ഒരുബന്ധവും ഇല്ലന്നും കളിയാക്കുകയോ സംസാരിക്കുകയോ ചെയ്യ്തിട്ടില്ലെന്നും അഫ്സല്‍ പറയുന്നു. നാട്ടുകാർ തടഞ്ഞ് വച്ചതിന് ശേഷം പൊലീസിനെ ഏല്‍പ്പിച്ചു. ഇതിനിടയില്‍ ഒടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുമ്പ സ്വദേശിയായ വിദ്യാർത്ഥി നേരത്തെ ബോംബ് ഏറ് കേസ്സിലും വധശ്രമകേസ്സിലും പ്രതിയാണ്. തുമ്പയിലുള്ള നാട്ടുകാരുടെ എതിർപ്പിനെതുടർന്ന് ഇവരുടെ കുടുംബം പാരിപ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button