
കൊച്ചി: സംസ്ഥാനത്ത് നിരോധിച്ച ഗുളികകള്‍ വില്‍പ്പനയ്ക്ക് എത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. നിരോധിത നൈട്രോസിന്‍ ഗുളികകളാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്. കണ്ണമാലി സ്വദേശികളായ മൂന്നംഗ സംഘമാണ് പിടിയിലായത്. പോണ്ടിച്ചേരിയില്‍ നിന്നും ഗുളികകളുമായെത്തിയ യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. മാനസിക രോഗികകള്‍ക്ക് കൊടുക്കുന്ന ഗളികകളാണ് നൈട്രോസിന്‍.
സംസ്ഥാനത്തിന് പുറത്ത് കുറിപ്പില്ലാതെ ഈ മരുന്ന് നല്‍കും. കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ ഗുളികകള്‍ വില്‍പ്പന നടത്തുന്നതെന്നാണ് സൂചന. അങ്ങനെയാണ് പോണ്ടിച്ചേരിയില്‍ നിന്ന് ഈ മൂവര്‍ സംഘം കൊച്ചിയിലെത്തിയത്.
Post Your Comments