ലക്നൗ: ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്ഷന് ഏര്‍പ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ്. 60 വയസു പിന്നിട്ട സന്യാസികള്‍ക്ക് സംസ്ഥാനത്ത് നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്ഷന് പദ്ധതിയില്‍ നിന്ന് തന്നെയാണ് പെൻഷൻ നൽകുക. ജനുവരി 30 വരെ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ച് സന്യാസിളെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. അതേസമയം ദരിദ്രരായ സ്ത്രീകള്‍ക്കും അംഗവൈകല്യം നേരിട്ടവര്‍ക്കും പെന്ഷന് നല്‍കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 400 രൂപയായിരുന്നു ഉത്തര്‍പ്രദേശിലെ പെന്ഷന് തുക. ഇത് പിന്നീട് 500 ആയി ഉയര്‍ത്തിയിരുന്നു.
Post Your Comments