Latest NewsKerala

വാഹനങ്ങളുടെ അമിത വേഗത : മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു

തിരുവനന്തപുരം : വാഹനങ്ങളുടെ അമിത വേഗത, മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. അമിത വേഗതയെ തുടര്‍ന്ന് പിഴ ചുമത്തിയിട്ടും, പിഴ അടയ്ക്കാന്‍ തയയാറാകാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാന്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ വര്‍ഷം കുടുങ്ങിയത് 4.6 ലക്ഷം വാഹനയുടമകളാണ്. ഇതില്‍ 15 % പേര്‍ പിഴയടച്ചിട്ടില്ല. 2017ലും 2018ലുമായി അമിതവേഗത്തില്‍ 5 തവണയും അതിലേറെ തവണയും കുടുങ്ങിയത് 48,000 വാഹനങ്ങളാണ്. 5 തവണയിലേറെ കുടുങ്ങിയിട്ടും പിഴ അടയ്ക്കാത്ത 26,322 പേര്‍ക്കാണ് ആദ്യം നോട്ടിസ് അയയ്ക്കുന്നത്. ഒരു തവണ ക്യാമറയില്‍ കുടുങ്ങിയാല്‍ 400 രൂപയാണ് പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button