കോലഞ്ചേരി: ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ നിയമ വിരുദ്ധമായി വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്തുന്നതായി പരാതി. എറണാകുളം കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് പരാതി ഉന്നയിച്ചത്. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് പുറത്തിറക്കിയ സര്‍ക്കുലറിലെ വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പിടിഎ മീറ്റിങ്ങ് വിളിക്കുകയോ രക്ഷിതാക്കളുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ജനുവരി 17നാണ് കോളേജ് മാനേജ്മെന്റ് സര്‍ക്കുലര്‍ പുറത്തിങ്ങിയത്.
Post Your Comments