UAELatest News

യുഎഇ ഏറ്റവും ആകര്‍ഷകമായ ജോലി സ്ഥലം; ശമ്പള വര്‍ധനയ്ക്കും സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

യുഎഇയില്‍ ശമ്പള വര്‍ധന ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശമ്പളത്തില്‍ 3.9% വര്‍ധനയുണ്ടാകുമെന്നാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ച കോണ്‍ഫെറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മേഖലയിലെ ഏറ്റവും ആകര്‍ഷകമായ ജോലി സ്ഥലമായി യു.എ.ഇ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഎഇയിലെ പ്രവാസികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഈ വര്‍ഷം ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നവരാണെന്നും അതേസമയം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 3.2% ആയതിനാല്‍ അതു കുറച്ച് യഥാര്‍ഥ ശമ്പള വര്‍ധന 0.7% ആയിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2018ല്‍ യഥാര്‍ഥ ശമ്പള വര്‍ധന 0.5 ശതമാനമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button