ഗുരുവായൂര്‍: ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കു നേരെ തെരുവുനായയുടെ ആക്രമണം. ഡല്‍ഹി ഇസ്‌കോണ്‍ ആശ്രമത്തില്‍ നിന്നും ദര്‍ശനത്തിനെത്തിയ സംഘത്തിലെ മുരളികൃപദാസ് (26), തൃത്താല തളിക്കാശേരി അത്തയില്‍ വളപ്പില്‍ സുനിത, പാലക്കാട് കൊഴിഞ്ഞമ്പാറ നാരായണന്‍(70) എന്നിവര്‍ക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്.
രാവിലെ ക്ഷേത്രത്തിന്റെ തെക്കേ നടപ്പന്തലിലൂടെ ദര്‍ശനത്തിന് പോവുകയായിരുന്ന മുരളികൃപദാസിനെ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ഇയാളുടെ കാലിലാണ് കടിയേറ്റത്. തുടര്‍ന്ന് മുരളികൃപദാസിനെയും നാരായണനെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുനിതയെ ദേവസ്വം മെഡിക്കല്‍ സെന്ററിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃത്താല താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ മരത്തിനു കീഴില്‍ വിശ്രമിക്കുമ്പോഴാണ് നാരായണനു കടിയേറ്റത്.
Post Your Comments