Latest NewsSports

ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞ സംഭവം : സച്ചിന്റെ പ്രതികരണമിങ്ങനെ

മുംബൈ : ഓസ്ട്രേലിയന്‍ ഓപ്പണിനിടെ സൂപ്പർ താരം റോജർ ഫെഡററെ തടഞ്ഞ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടിക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുൽക്കര്‍. സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്‍റെ ഉത്തരവാദിത്വം ശരിയായി നിര്‍വഹിച്ചത് ഉചിതമായെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൂടാതെ ഗാര്‍ഡിനോട് തര്‍ക്കിക്കാതെ ക്ഷമയോടെ കോച്ചിനായി കാത്തുനിന്ന ഫെഡററുടെ പ്രതികരണം മാതൃകാപരമാണെന്നും ഫെഡററെ പോലുള്ള ഇതിഹാസ താരങ്ങളോടുള്ള ആദരം വര്‍ധിക്കുന്ന പെരുമാറ്റമാണിതെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. കടുത്ത ടെന്നിസ് ആരാധകനായ സച്ചിന്‍ പല തവണ ഫെഡററുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരിശീലന മത്സരത്തില്‍ പങ്കെടുക്കാനായി മെല്‍ബണ്‍ പാര്‍ക്കിലെ ലോക്കര്‍ റൂമിന് അകത്തേക്ക് കയറാനെത്തിയപ്പോഴായിരുന്നു സംഭവം. കളിക്കാര്‍ക്കും കോച്ചിനും ഒഫീഷ്യല്‍സിനും നല്‍കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ അക്രഡിറ്റേഷന്‍ പാസ് ഫെഡറിന്റെ കൈവശമില്ലാതിരുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ തടയുവാനുള്ള കാരണം. എന്നാൽ താൻ വലിയ തരണമെന്ന ഭാവമില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥനുമായി തര്‍ക്കിക്കാന്‍ പോകാതെ തന്റെ ടീം അംഗങ്ങള്‍ വരുന്നതുവരെ ഫെഡറര്‍ തന്റെ ടീം അംഗങ്ങള്‍ വരുന്നതുവരെ കാത്തു നിന്നു. തുടർന്ന് അവർ എത്തി അക്രഡിറ്റേഷന്‍ കാര്‍ഡ് സുരക്ഷാ ഉദ്യോഗസ്ഥനെ കാണിച്ചശേഷമാണ് ഫെഡറര്‍ അകത്തുകടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button