KeralaLatest NewsNews

പത്തനംതിട്ട; ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്‌സഭാ മണ്ഡലം

ക്രൈസ്തവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് പത്തനതിട്ട

ശബരിമല യുവതി പ്രവേശ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. രജ്യമൊട്ടാകെ ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പത്തനതിട്ട എന്ന ജില്ലയെക്കുറിച്ചും പറയേണ്ടി വരും. ക്രൈസ്തവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് പത്തനതിട്ട. കൂടാതെ യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. യുവതി പ്രവേശന വിഷയം കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാകുമ്പോള്‍ പത്തനംതിട്ടയില്‍ ഇക്കുറി നടക്കുക വീറുറ്റ പോരാട്ടമായിരിക്കും. ദേശീയ തലത്തില്‍ പത്തനംതിട്ട കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് തെരഞ്ഞെടുപ്പിലും അത് പ്രകടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ 4 നിയമസഭ സീറ്റുകള്‍ കൈവശമുളള ഇടതുമുന്നണിയാണ് മുന്നിലെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. 2009 ല്‍ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ ആന്റോ ആന്റണി വിജയിച്ചു. ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളുടെ ഭാഗമായിരുന്ന കാലത്തും വലതുപക്ഷ രാഷ്ട്രീയം തന്നെയാണ് മണ്ഡലത്തില്‍ സ്വാധീനം ചെലുത്തിയത്.

ആദിവാസ സമൂഹങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധിയായ ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട മണ്ഡലം. പത്തനതിട്ട ജില്ലയിലെ 80 ശതമാനത്തോളം ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ ഹൈന്ദവ സമുദായ സംഘടനകള്‍ക്കും സ്വാധീന മേഖലകളുണ്ട്.

രാജ്യ ശ്രദ്ധയാകര്‍ഷിച്ച ശബരിമല യുവതി പ്രവേശ വിഷയം ഇത്തവണ മണ്ഡലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാകും. പ്രധാനമന്ത്രി കൊല്ലത്ത് എത്തിയപ്പോള്‍ നടത്തിയ പ്രസ്താവനയും പ്രധാനമന്ത്രിയെ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വെല്ലുവിളിക്കുകയും ചെയ്തതോടെ വീറുറ്റ പോരാട്ടത്തിന് കളം ഒരുങ്ങിയിട്ടുണ്ട്. ദേശീയ തലത്തില്‍ ഉറ്റുനോക്കുന്നത് പത്തനംതിട്ടയുടെ ഭാവിയാണ്. ലോക്‌സഭാ മണ്ഡലമായ പത്തനതിട്ടയില്‍ നടക്കാന്‍ പോകുന്ന വീറുറ്റ പോരാട്ടത്തിലേക്കാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button