കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ കൊച്ചിയിലെത്തി. ഐ.ബി ഉദ്യോഗസ്ഥരാണ് ആലുവയില്‍ എത്തി ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത്. മനുഷ്യക്കടത്തിനെക്കുറിച്ച് സംസ്ഥാന പൊലീസ് വിവരം കൈമാറിയ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ദേശീയ അന്വേഷണ ഏജന്‍സിയും ഇടനിലക്കാരെ ചോദ്യം ചെയ്യും. ബോട്ടില്‍ പോയ സംഘം അവിടെ എത്തിയോ, ക്രിസ്തുമസ് ഐലന്റില്‍ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്‌ട്രേലിയ ന്യൂസിലാന്റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായി പൊലീസ് നേരെത്തെ ആശയ വിനിമയം നടത്തിയിരുന്നു.
Post Your Comments