KeralaLatest News

ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

കണ്ണൂര്‍: ഉ​ളി​ക്ക​ലി​ല്‍ ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വാ​ട​ക​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി. പ​ശ്ചി​മ​ ബം​ഗാ​ളി​ലെ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മൃ​ദ​ലു മ​ണ്ഡ​ലി (36)നെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മരണകാരണം അറിവായിട്ടില്ല.

ഇയാളുടെ ബ​ന്ധു​ക്ക​ളും സ​മീ​പ​ത്ത് ത​ന്നെ​യാ​യി​രു​ന്നു താ​മ​സി​ച്ചിരുന്നത്. പുലര്‍ച്ചെ ക​ത​കു തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉ​ളി​ക്ക​ല്‍ എ​സ്‌ഐ രാ​ജീ​വ്‌ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്‌ മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെടുത്തു.

shortlink

Post Your Comments


Back to top button