![arogya nauka](/wp-content/uploads/2019/01/arogya-nauka-.jpg)
കുട്ടനാട്: കുട്ടനാടിന്റെ ആരോഗ്യമേഖലയിലേക്ക് ഇനി ആരോഗ്യനൗകയും. പൂര്‍ണമായും ജലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാട്ടിലെ ജീവിത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ആരോഗ്യമേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് ആരോഗ്യ നൗകയെന്ന പേരില്‍ ഗവ:ആയുര്‍വ്വേദ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറിയുടെ സേവനം ആരംഭിച്ചിരിക്കുന്നത്.
ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴയും, നാഷണല്‍ ആയുഷ് മിഷനും, ആലപ്പുഴ ജില്ലാ പഞ്ചായത്തും സംയുക്തമായാണ് ജില്ലയില്‍ കുട്ടനാട് പ്രദേശത്തെ സേവനങ്ങള്‍ക്കായി ആരോഗ്യ നൗക ആരംഭിച്ചിരിക്കുന്നത്. കുട്ടനാട്ടിലെ ഉള്‍നാടന്‍ പ്രദേശവാസികള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആരോഗ്യ നൗക പ്രവര്‍ത്തിക്കുക.
നെടുമുടി കൊട്ടാരം ബോട്ട് ജെട്ടിയില്‍ നടന്ന സമ്മേളനത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രളയത്തെ അതിജീവിച്ച് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കരുത്തോടെ മുന്നോട്ടു പോകുന്ന കുട്ടനാടന്‍ ജനതക്ക് ആരോഗ്യനൗകയുടെ സേവനം ഏറെ സഹായകരമാകുമെന്ന് സര്‍വീസിന്റെ ഉദ്ഘാടനം നര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ ജലഗതാഗത മാര്‍ഗമുള്ള എല്ലാ പ്രദേശങ്ങിലും ആരോഗ്യനൗകയുടെ സേവനം ലഭ്യമാവും. ഒരു ഡോക്ടറുടേയും ഒരു മള്‍ട്ടി പര്‍പ്പസ് വര്‍ക്കറുടേയും സേവനമാണ് ആരോഗ്യ നൗകയില്‍ ക്രമീകരിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ആരോഗ്യ നൗകയുടെ ഔഷധ ഇനത്തിലേക്കായി ജില്ലാ പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നത്.
Post Your Comments