കാഞ്ഞങ്ങാട്: മല്‍സ്യതൊഴിലാളിയെ കടലില്‍ കാണാതായി. ചെറുവത്തുര്‍ മടക്കരയില്‍ നിന്ന് ഞായറാഴ്ച മല്‍സ്യബന്ധനത്തിനുപോയ മടക്കരയിലെ രമേശന്റെ ഉടമസ്ഥതയിലുള്ള രാജേശ്വരി ബോട്ടിലെ തൊഴിലാളി പരപ്പനങ്ങാടി സ്വദേശി ബിനു (40) വിനെയാണ് കാണാതായത്. കോസ്റ്റല്‍ പൊലീസും ഫീഷറീസ് രക്ഷാബോട്ടും മല്‍സ്യതൊഴിലാളികളും തിരച്ചില്‍ നടത്തുന്നുണ്ട്. ശക്തമായ തിരമാലയില്‍പെട്ട ബോട്ടില്‍നിന്ന് തെറിച്ച് കടലില്‍ വീഴുകയായിരുന്നു. മല്‍സ്യബന്ധനത്തിനിടയില്‍ അഴിത്തല അഴിമുഖത്ത് നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് ബോട്ട് തിരയില്‍പെട്ടത്. ബോട്ടില്‍ 5 പേര്‍ മാത്രമാണുണ്ടായിരുന്നത്. അപകടത്തില്‍ പെട്ട ബോട്ടും രക്ഷപ്പെട്ട മല്‍്‌സ്യതൊഴിലാളികളെയും ഫീഷറീസ് രക്ഷാബോട്ടില്‍ കരക്കെത്തിച്ചു.
Post Your Comments