തിരുവനന്തപുരം : ഫ്രീ വൈഫൈ എന്ന് കണ്ടാല്‍ ചാടി വീണ് ഹാക്കര്‍മാരുടെ കയ്യിലകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സൗജന്യ വൈഫൈയില്‍ ഭ്രമിച്ചാല്‍ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ടെന്നും കേരള പൊലീസ്
ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുന്‍പ് ഇതൊന്നു ശ്രദ്ധിക്കുക.
ഒരു പക്ഷെ ആ സൗജന്യം ഹാക്കര്‍മാരുടെ ചൂണ്ടക്കൊളുത്താകാം. അത് കണ്ടു ഭ്രമിച്ചാല്‍ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ട്. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകും എന്നത് ഓര്‍ക്കുക. സൂക്ഷിക്കുക
Post Your Comments