ബംഗളൂരു: രാസമാലിന്യം നിറഞ്ഞ തടാകത്തിൽ അഗ്നിബാധ.ബംഗളൂരുവിലെ വർത്തൂർ തടാകത്തിലെ നാലിടത്താണ് തീ ആളിപ്പടർന്നത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം.അഗ്നിശമനസേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
മുമ്പ് പല തവണ ഈ തടാകത്തിൽ നിന്ന് വിഷപ്പത പരന്നിരുന്നു. എന്നാൽ ആദ്യമായാണ് തീപിടുത്തം ഉണ്ടാകുന്നത്. ഉച്ചയ്ക്ക് 2.30 ഓടെ തടാകത്തില്‍നിന്ന് ഓറഞ്ച് പുക ഉയരുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബെല്ലന്തൂര്‍ തടാകത്തിന് തീ പിടിച്ചിരുന്നു.വ്യസായ ശാലകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ ബെലന്തൂര്‍ തടാകത്തില്‍ എത്തുന്നതാണ് തീ പടരാനുള്ള കാരണം.
Post Your Comments