ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താനാകുമെന്ന അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമാണെന്നും ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി. മനഃപൂര്‍വം ചെളിവാരി എറിയാനാണ് നീക്കമെന്നും കമ്മീഷന് വ്യക്തമാക്കി. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി എടുക്കുന്ന കാര്യം പരിശോധിക്കുന്നതായും കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ലണ്ടനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അജ്ഞാതനായ അമേരിക്കന്‍ സൈബര്‍ വിദഗ്ധനാണ് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായും ഹാക്കര്‍ അവകാശപ്പെട്ടു. ബ്രിട്ടനിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരാണ് മുഖം മറച്ചു വേദിയിലെത്തിയ ഹാക്കര്‍ക്ക് പറയാനുള്ളത് വെളിപ്പെടുത്താന്‍ പത്രസമ്മേളന വേദി ഒരുക്കിയത്.’കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് അടക്കം ഇന്ത്യയില്‍ പല തെരഞ്ഞെടുപ്പുകളിലും ഇ വി എം കൃത്രിമം നടന്നിട്ടുണ്ട്.’
പല രാഷ്ട്രീയ പാര്‍ട്ടികളും ഹാക്കിങ്ങിനായി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ വെളിപ്പെടുത്തി. സമാജ്വാദി പാര്‍ട്ടിയും ബിഎസ് പിയും ഹാക്കിങ് സഹായം തേടി തന്നെ സമീപിച്ചിരുന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത് അടക്കം നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നുവെന്നും ഹാക്കർ അവകാശപ്പെട്ടു.
Post Your Comments