Latest NewsKerala

പാലക്കാട്ട് എ.ടി.എം തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമം

പാലക്കാട്: പാലക്കാട് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പുത്തൂര്‍ ശാഖയിലെ എ.ടി.എമ്മില്‍ മോഷണ ശ്രമം. ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് എ.ടി.എം കിയോസ്‌കിനുള്ളില്‍ കടന്ന് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. 12 മണിയോടെ ആരംഭിച്ച ശ്രമം അര മണിക്കൂറിന് ശേഷം ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. ഞായറാഴ്ച രാവിലെ പണമെടുക്കാനെത്തിയവര്‍ ബാങ്ക് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ എ.ടി.എമ്മില്‍ കടന്ന് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാളുടെ മുഖം വ്യക്തമാണ്. വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button