മനു അശോക് സംവിധാനം ചെയ്യുന്ന ഉയരെയില്‍ ആസിഫ് അലിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഗോവിന്ദ് എന്നാണ് ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയുടെ കഥ തിരക്കഥ സംഭാഷണം എന്നിവ നിര്‍വഹിക്കുന്നത് ബോബി സഞ്ജയാണ്.
ചിത്രത്തില്‍ പാര്‍വതിയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാര്‍വതിയും ബോബിസഞ്ജയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. നായികയായ പാര്‍വതിക്കൊപ്പം സിനിമയുടെ നിര്‍മാതാക്കളും മൂന്ന് പെണ്‍കുട്ടികളാണ്. മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നീ സഹോദരിമാരാണ് നിര്‍മാണം.
രാജേഷ് പിള്ളയുടെ ഏറ്റവും പ്രിയപ്പെട്ട അസോഷ്യേറ്റ് ആയ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് നായകന്‍മാര്‍. ശക്തമായ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കര്‍ എത്തുന്നു. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങള്‍.
മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നിവടങ്ങളാണ് ലൊക്കേഷന്‍. ആഗ്രയിലെ ഷീറോസ് പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. കല്‍പക ഫിലിംസ് വിതരണം ചെയ്യുന്നത്.
Post Your Comments