കോൺഗ്രസിനെതിരെ നിരാഹാര സാരം ചെയ്ത അണ്ണാ ഹസാരെ ഇപ്പോൾ ബിജെപിക്കെതിരെ സമരവുമായി രംഗത്ത്.ലോക്പാൽ, ലോകായുക്ത തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം ഹസാരെ ഇക്കുറി ഊന്നി പറഞ്ഞത് കർഷകപ്രശ്നങ്ങളെക്കുറിച്ചു കൂടിയാണ്. കർഷകരുടെ കടം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി എഴുതിത്തള്ളണമെന്നതടക്കമുള്ള ആവശ്യങ്ങളാണു നിരാഹാര സമരം പ്രഖ്യാപിച്ച ഹസാരെ, ഉന്നയിക്കുന്നത്. ലോക്പാൽ, ലോകായുക്ത എന്നീ ആവശ്യങ്ങളും ആവർത്തിച്ചു.
അഴിമതി വിരുദ്ധ ഓംബുഡ്സ്മാൻ രൂപീകരിക്കുമെന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചുവെന്നും ഹസാരെ പറഞ്ഞു . അഴിമതി വിരുദ്ധ സമരത്തിന്റെ പിൻബലത്തിലാണ് അരവിന്ദ് കേജ്‍രിവാളും സംഘവും എഎപി രൂപീകരിച്ചത്. ഹസാരെയ്ക്കൊപ്പം സജീവമായിരുന്ന കിരൺ ബേദി ബിജെപിയിലെത്തിയതും യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവർ സ്വരാജ് ഇന്ത്യ പാർട്ടി രൂപീകരിച്ചതുമെല്ലാം ഓർത്താകും പൂർണമായും രാഷ്ട്രീയക്കാരെ വിലക്കിയുള്ള നീക്കം.
Post Your Comments