കൊച്ചിയിൽ നടിയെ നിർമ്മാതാവ് പീഡിപ്പിച്ചെന്ന സംഭവത്തിൽ ബ്ലാക്ക് മെയിലിങ് നടന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. ഇതോടെ നിർമ്മാതാവിന് കോടതി മുൻകൂർ ജാമ്യവും നൽകി. നടിയും നിർമ്മാതാവും തമ്മിൽ ഉള്ള സംഭാഷണത്തിന്റെ ശബ്ദരേഖ കോടതിയിൽ പ്രതിഭാഗം സമർപ്പിച്ചിരുന്നു. പോലീസിൽ പരാതി നൽകിയ ശേഷം പ്രതിയായ നിർമാതാവിനെ നടി ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് കോടതിയിൽ സമർപ്പിച്ചത്. ആറുകോടി രൂപയാണ് നടി നിർമ്മാതാവിന് നിന്നും ആവശ്യപ്പെട്ടത്.
അടുത്ത സിനിമയില്‍ നല്ല വേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഫ്ലാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെനന്നായിരുന്നു ഇവർ പോലീസിൽ പരാതി നൽകിയത്. വൈശാഖ് രാജൻ നിർമിച്ച് 2015ൽ പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയിൽ ഏതാനും സീനിൽ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിക്കാരി. ഇരുവരും തമ്മിൽ ഫോണിൽ നടത്തിയ സംഭാഷണങ്ങള്‍ ഇങ്ങനെ:
നിര്‍മാതാവ്: കാശല്ലേ വേണ്ടത്, അല്പം കാത്തിരിക്കണം.തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ?നിനക്ക് പണമല്ലേ ആവശ്യം എന്നു ചോദിക്കുമ്പോൾ ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ ….. എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് നടി പറയുന്നുണ്ട് .
കാശാണ് ആവശ്യപ്പെട്ടത് എന്ന തെളിവ് വരാതിരിക്കാൻ അവർ വളരെ ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും വിലപേശലിനൊടുവിൽ പലപ്പോഴും ആ ജാഗ്രത കൈവിട്ടുപോകുകയായിരുന്നു . ‘തുക സമയത്ത് നൽകാതെ വൈകിച്ചാൽ, ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ’ എന്ന് നടിയുടെ ഭീഷണി ശബ്ദരേഖയിൽ വ്യക്തമായി കേൾക്കാം. ഇത് കൂടാതെ നടിയും നിർമ്മാതാവും തമ്മിൽ വളരെ അടുപ്പമുള്ളവർ ആയിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖയും വാട്സാപ്പ് മെസേജുകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.
പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പരാതിക്കാരി തന്നെ നിർമാതാവിനെ ക്ഷണിക്കുന്നതും മെസേജുകളിൽ കാണാം. ഇതെല്ലാം ഇവരെ പീഡിപ്പിച്ചു എന്ന് പറയുന്ന സമയത്തിന് ശേഷമാണ് താനും.2017 ജൂലൈയില്‍ നടന്നതായി പരാതിയില്‍ പറയുന്ന പീഡനം പോലീസില്‍ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം. ഇക്കാലത്തിനിടയില്‍ ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി വാട്സ്‌ആപ് മെസേജുകളില്‍ നിന്ന് പൊലീസിന് മനസിലായി. പരാതിയില്‍ പറയുന്നത് പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം.
ഇതിനൊപ്പം ഫോണിലെ സംഭാഷണം കൂടി കേട്ട കോടതി ‘പണം ആവശ്യപ്പെട്ടുള്ള ഭീഷണിയാണത് എന്നാണ് മനസിലാകുന്നത്’ എന്ന് വിധിക്കുകയായിരുന്നു.കൂടാതെ പരാതിയില്‍ പറയുന്ന 2017 ഏപ്രില്‍ അവസാന ആഴ്ചയില്‍ വൈശാഖ് രാജന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റ് കൂടി പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഇതും പരിശോധിച്ച കോടതി, പരാതിക്കാരിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Post Your Comments