രാത്രികളിലെ കുളിക്ക് ധാരാളം ഗുണങ്ങളുണ്ട്. ചികാഗോയിലെ റഷ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ വിദഗ്ധര്‍ ആണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ഒരു ദിവസം മുഴുവന്‍ ശരീരത്തില്‍ വന്നടിയുന്ന ചളിയും പൊടിയുമൊക്കെ നമ്മുടെ ശരീരത്തില്‍ നിന്ന് തുടച്ചുനീക്കം ചെയ്യുക ഒന്നാമത്തെ ഗുണമാണ്. ഇത് കൂടാതെ രാത്രിയിലുള്ള കുളി മനസ്സിനും ഒരു ഉണര്‍വുണ്ടാക്കാന്‍ സഹായിക്കുകയും സുഖനിദ്ര ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യും.
എന്നാല്‍ ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ കുളിച്ചിരിക്കണം. ഇതാണ് ചികാഗോയിലെ റഷ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ വിദഗ്ധയായ എലിസബത്ത് പറയുന്നത്. രാത്രികാലങ്ങളിലെ കുളി ശരീരത്തിലെ ഉഷ്ണത്തെ നിയന്ത്രിക്കുകയും അതുവഴി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. പക്ഷെ ഒരിക്കലും ഉറങ്ങുന്നതിന് തൊട്ട് മുമ്പ് കുളിക്കാന്‍ പാടില്ല. കാരണം ഇത് ശരീരത്തിലെ ചൂട് കൂട്ടുകയേയുളളൂ എന്നും എലിസബത്ത് അഭിപ്രായപ്പെടുന്നു.
Post Your Comments